സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് തപാൽ വഴി ജനഹിത പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. എന്നാൽ സ്വവർഗ്ഗ വിവാഹത്തിനായി വാദിക്കുന്നവർ ഈ ജനഹിത പരിശോധനയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നു.
സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും, ജനഹിതപരിശോധനയോടുള്ള എതിർപ്പിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സിഡ്നിയിലുള്ള ബിനു രാഘവൻ. ബ്രിട്ടീഷ് നിയമപ്രകാരം പുരുഷ സുഹൃത്തിനെ വിവാഹം കഴിച്ചു ജീവിക്കുന്നയാളാണ് ബിനു.
ബിനുവുമായുള്ള അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...