കമ്മ്യൂണിറ്റി ലാംഗ്വേജസ് ഓസ്ട്രേലിയയുടെ കീഴിൽ മലയാളം സ്കൂളുകൾ ഇല്ലാത്തതിനാൽ മലയാള ഭാഷയും മത്സരത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ, തമിഴ് ഭാഷ പഠിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ നിന്നാണ് വൈഗ ഫൈനൽ റൌണ്ടിലേക്ക് എത്തിയിരിക്കുന്നത്. ജൂനിയർ പ്രൈമറി വിഭാഗത്തിലാണ് വൈഗയുടെ ഫൈനൽ പ്രവേശനം. എന്തുകൊണ്ട് ഭാഷ പഠിക്കുന്നു എന്ന വിഷയത്തിൽ വൈഗ വരച്ചയച്ച ചിത്രത്തിലൂടെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്.
ജനങ്ങൾക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് അവസാന 24അംഗ പട്ടികയിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പിൽ നിങ്ങൾക്കും പങ്കെടുക്കാം. വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് ഐപാഡ് എയർ ടു സമ്മാനമായി ലഭിക്കുകയും ചെയ്യും.

മത്സരത്തിന് വൈഗ വരച്ച ചിത്രം Source: Supplied
വൈഗയുമായും അമ്മ ജയപ്രഭയുമായുമുള്ള അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഇന്ന് (സെപ്റ്റംബർ 9, വെള്ളി) വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള സമയം. വൈഗയ്ക്കോ മറ്റു കുട്ടികൾക്കോ വോട്ടു ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.