ടർക്കിക്കോഴി എങ്ങനെ തയ്യാറാക്കാം :
ചേരുവകൾ
ടർക്കി : 3.5 കിലോഗ്രാം
സോഫ്റ്റ് ബട്ടർ : 200 ഗ്രാം
വെളുത്തുള്ളി - 3 അല്ലി
പാഴ്സലി ഇല
സെയ്ജ് ഇല
ഒലിവ് എണ്ണ : 150 മില്ലിലിറ്റർ
നാരങ്ങ: 2 എണ്ണം
ഉപ്പു, കുരുമുളക് : ആവശ്യത്തിന്
സവാള: 2 എണ്ണം
ടൊമാറ്റോ: 2 എണ്ണം
റോസ്മേരി
ബേക്കൺ : 150 ഗ്രാം
ചിക്കൻ സ്റ്റോക്ക് : ഒരു കപ്പ്
Image
എങ്ങനെ പാകം ചെയ്യാം?
മൂന്ന് ഘട്ടങ്ങളായാണ് മൂന്നര കിലോ ഭാരമുള്ള ടർക്കി പാകം ചെയ്യുന്നത്. താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ ഉപയോഗിച്ച് ഇത് ആദ്യം അരച്ചുപുരട്ടി വയ്ക്കുക.
വെളുത്തുള്ളി - രണ്ടെണ്ണം
സോഫ്റ്റ് ബട്ടർ
ഉപ്പ്, കുരുമുളക്
ഒലിവ് എണ്ണ -നാല് സ്പൂൺ
രണ്ട് നാരങ്ങ ചുരണ്ടിയത്
പാഴ്സലി ഇല
നന്നായി കഴുകിയ ടർക്കിക്കോഴി അല്പം പോലും വെള്ളമയമില്ലാതെ ഒരു കിച്ചൻ ടൗവൽ ഉപയോഗിച്ച് തുടയ്ക്കുക. ശേഷം ഇതിന്റെ തൊലി മുകളിലേക്ക് പൊളിച്ച്, അതിനുള്ളിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി ചേർത്ത് നിറയ്ക്കുക. (ചിത്രത്തിൽ കാണുന്നതുപോലെ)
ഇനി ഇത് ക്ലിങ് റാപ് ഉപയോഗിച്ച് പൊതിഞ് ബെയ്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രേയിൽ തന്നെ വച്ച ശേഷം 24 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ചേരുവകളെല്ലാം ഇതിൽ നന്നായി പിടിച്ചിരിക്കാൻ വേണ്ടിയാണിത്. ടർക്കിക്കുള്ളിലേക്ക് രണ്ട് സവാളയും നാരങ്ങയും വയ്ക്കുക.

Source: Supplied

Source: Supplied
ഇനി ബെയ്ക് ചെയ്യാം
ഇതിനായി അവൻ 15 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക. ശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത ടർക്കിക്കോഴിയെ ഇതിലേക്ക് വച്ച് 200 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ പാകം ചെയ്യാം. ഇത് 20 മിനിറ്റ് ബെയ്ക് ചെയ്ത ശേഷം നീളത്തിൽ മുറിച്ച ബേക്കൺ ടർക്കിയുടെ മുകളിൽ വയ്ക്കുക. ടർക്കിയുടെ തൊലി കരിയാതെ സംരക്ഷിക്കാനും ബേക്കൺറെ രുചി ടർക്കിയിലേക്ക് ഇറങ്ങുന്നതുവഴി ഇറച്ചി കൂടുതൽ സ്വാദിഷ്ടമാകാനും ഇത് സഹായിക്കും.
വീണ്ടും ഇതിനെ തിരികെ അവനിൽ വച്ച് ബെയ്ക് ചെയ്യുക. ഓർക്കുക ഇത് കരിയുന്നില്ല എന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തേണ്ടതാണ്.
ബെയ്ക് ചെയ്ത ശേഷം ടർക്കി നന്നായി വെന്തു എന്ന് ഉറപ്പായാൽ ഇതിനെ അവനിൽ നിന്നും പുറത്തെടുത്ത് മൂന്ന് മണിക്കൂർ വയ്ക്കുക.

Source: Supplied
ചൂടോടെ വിളമ്പാം
ഏറെ നേരം പുറത്തു വച്ചിരിക്കുന്ന ടർക്കിക്കോഴി തീന്മേശയിലേക്ക് എങ്ങനെ ചൂടോടെ വിളമ്പാം എന്നാകും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് . അതിനുമുണ്ട് മാർഗം. ടർക്കിക്കൊപ്പം ഒരു ചൂടുള്ള ഗ്രെവി കൂടി തയ്യാറാക്കിയാൽ തീരാവുന്നതേയുള്ളു ഈ ആശങ്ക.
ഇതിനായി, ടർക്കിയുടെ മുകളിൽ വച്ചിരിക്കുന്ന ബേക്കൺ ചെറുതായി അരിഞ്ഞത്,
ബെയ്ക് ചെയ്യുന്നതിനിടെ ടർക്കിയിൽ നിന്നിറങ്ങിയ വെള്ളം അഥവാ സ്റ്റോക്ക്,
ടർക്കിക്കുള്ളിൽ വച്ച വെന്ത നാരങ്ങയും സവാളയും,
ഒരു വലിയ തക്കാളി, അല്പം റോസ്മേരി ഇവ എല്ലാം കൂടി ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കുക. തിളച്ച ശേഷം ഇതിലേക്ക് കുറച്ച് ചിക്കൻ സ്റ്റോക്കും ഒഴിച്ച് വീണ്ടും തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പു ഉപയോഗിച്ച് ടർക്കിയുടെ മുകളിൽ ചൂടോടെ ഒഴിച്ച് വിളമ്പാം.
ഗ്രിൽ ചെയ്ത കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ടർക്കി അലങ്കരിക്കാം.

Source: Supplied
സാലഡ്: ബീറ്റ്റൂട്ട് വാൽനട് സാലഡ്
ക്യാനിൽ ലഭിക്കുന്ന ബേബി ബീറ്റ്റൂട്ട് - 250 ഗ്രാം
റോക്കറ്റ് ഇലകൾ- 150 ഗ്രാം
ഫെറ്റ ചീസ് : ആവശ്യത്തിന്
വാൽനട്- മൂന്ന് ടേബിൾ സ്‌പൂൺ (optional)
സാലഡ് ഡ്രസിങ്ങിനായി
ഒലിവ് ഓയിൽ -അര ടീ സ്പൂൺ
തേൻ - ഒരു ടീ സ്പൂൺ
ഉപ്പു, കുരുമുളക്, വിന്നാഗിരി - ആവശ്യത്തിന്
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് ഇളക്കുക. സാലഡ് തയ്യാർ. ഫെറ്റ ചീസ് അവസാനം ഇടുന്നതാണ് ഉത്തമം.

Source: Supplied
ഡെസ്സേർട്ട്: മാംഗോ പനക്കോട്ട
ഒരു മധുരം കൂടി ചേർന്നാലേ ഈ ക്രിസ്മസ് സ്പെഷ്യൽ വിഭവം പൂർണ്ണമാവൂ. ഇതിനായി വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴവർഗ്ഗമായ മാമ്പഴം കൊണ്ടുള്ള ഒരു ഡെസ്സേർട് തയ്യാറാക്കാം.
ചേരുവകൾ
തിക്കൻഡ് ക്രീം: 250 ml
ഫുൾ ക്രീം മിൽക്ക് : 250 ml
പഞ്ചസാര
മാങ്ങാ പ്യുരീ -150 ml
ജെലാറ്റിൻ
മാങ്ങാ പ്യുരീ ഒഴികെയുള്ള ചേരുവകളെല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ചെറിയ തീയിൽ വച്ച് തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് മാങ്ങാ പ്യുരീയും കൂടി ചേർത്ത് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ മൂടി വച്ച് തണുപ്പിക്കുക. ഈ തണുത്ത മാംഗോ പനക്കോട്ട , വിളമ്പാൻ ഉദ്ദേശിക്കുന്ന കപ്പിലേക്ക് പകർത്തുക. പകർത്തും മുൻപ് ഒരു കാര്യം ശ്രദ്ധിക്കണം. അല്പം കനോല എണ്ണ കപ്പുകൾക്കുള്ളിൽ സ്പ്രേ ചെയ്യണം. മാംഗോ പനക്കോട്ട പെട്ടെന്ന് കട്ട പിടിച്ച് കപ്പുകളിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്.
ഒരു വിഭവസമൃദ്ധമായ ഓസ്‌ട്രേലിയൻ ക്രിസ്ത്മസ് സ്‌പെഷ്യൽ വിരുന്ന് തയ്യാർ. ശ്രോതാക്കളെല്ലാവരും ഇത് പരീക്ഷിച്ച് നോക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Supplied