എസ് ബി എസ് മലയാളത്തിന് അഞ്ച് വയസ്സ്; അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ച് ശ്രോതാക്കൾ

Source: SBS Malayalam
ഓസ്‌ട്രേലിയയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് മലയാളം പ്രക്ഷേപണം ആരംഭിച്ചിട്ട് അഞ്ച് വര്ഷം പൂർത്തിയായി. ആറാം വയസ്സിലേക്ക് കടക്കുമ്പോൾ അടുത്തിടെയായി എസ് ബി എസ് മലയാളത്തിന്റെ സ്ഥിരം ശ്രോതാക്കളായി മാറിയ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള കുറച്ചു പേർ അവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമര്ശനങ്ങളുമെല്ലാം എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. വാര്ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share