ഓസ്‌ട്രേലിയന്‍ പൗരന്‍മാരും റെസിഡന്റ്‌സും ഒഴികെ മറ്റുള്ളവര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന് വിലക്കേര്‍്‌പെടുത്തിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍.
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർ പതിനാല് ദിവസം സെല്ഫ് ഐസൊലേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
എന്നാല്‍ ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ ഇതുവരെ ഏര്‌പ്പെടുത്തിയിരുന്ന പരിശോധനകള്‍ എത്രത്തോളം കര്‍ശനമായിരുന്നു? അടുത്ത കാലത്ത് ഇങ്ങോട്ടേക്ക് വന്ന മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്.
അടുത്ത കാലത്ത് ഓസ്‌ട്രേലിയയിലേക്ക് വന്ന ചില മലയാളികളുടെ അനുഭവങ്ങളും, ഓസ്‌ട്രേലയന്‍ ആഭ്യന്തര വകുപ്പ് അതേക്കുറിച്ച് നല്‍കുന്ന വിശദീകരണവും ഇവിടെ കേള്‍ക്കാം.