സിക വൈറസ് ഓസ്‌ട്രേലിയയിലും: പരിഭ്രാന്തിയുടെ ആവശ്യമുണ്ടോ?

Source: AP
ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ചും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സിക വൈറസ് ഓസ്‌ട്രേലിയയിലും കണ്ടെത്തി. കരീബിയന്‍ ദ്വീപുകളില്‍ നിന്ന് സിഡ്‌നിയിലേക്കെത്തിയ രണ്ടു പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നു എന്ന ആശങ്കയെത്തുടര്‍ന്നാണ് സിക വൈറസിനെക്കുറിച്ച് ഇത്രയും പേടിയുണ്ടാകുന്നത്. എന്താണ് സിക വൈറസെന്നും, ഓസ്‌ട്രേലിയയില്‍ ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോ എന്നും വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ജി പി ആയ ഡോ. ചെറിയാന്‍ വര്‍ഗീസ്.
Share