ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കണോ? കളിപ്രേമികള്‍ ചിന്തിക്കുന്നത് ഇങ്ങനെ...

Ajinkya Rahane of India is seen during an India Test team training session (AAP Image/Dan Himbrechts) NO ARCHIVING Source: AAP
ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ബ്രിസ്‌ബൈനിലെത്തിയ ഇന്ത്യന്‍ ടീം, ഹോട്ടലിലെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് നിരവധി പരാതികളുയര്‍ത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബി സി സി ഐ ഇടപെട്ട് പല ഇളവുകളും നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവശ്യത്തെ, ഓസ്‌ട്രേലിയയിലെ മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍ എങ്ങനെ കാണുന്നു? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Share