ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്; ഓസ്‌ട്രേലിയയില്‍ മുന്നറിയിപ്പ്

ANZ ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റ്. URL ല്‍ mobile എന്ന വാക്ക് അധികമായി ചേര്‍ത്തിരിക്കുന്നത് കാണാം Source: Australian Communications and Media Authority
ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് വ്യാപകമാകുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്കുകളുടെ വ്യാജ വെബ്‌സൈറ്റ് മൊബൈല്‍ ഫോണിലേക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും, ഒപ്പം ഇത്തരത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്ന ഫിഷിംഗ് എങ്ങനെ തടയാമെന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്... ഇത്തരത്തിലുള്ള നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഓസ്‌ട്രേലിയന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് മീഡിയ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇവിടെ കാണാം.
Share