ഓട്ടിസം ബോധവൽക്കരണത്തിനായി കിക്ക്ബോക്സിങ് റിങ്ങിലിറങ്ങാൻ ഒരു മലയാളി

Source: Pradeep Raj
കുട്ടികളിൽ കണ്ടുവരുന്ന ഓട്ടിസം എന്ന രോഗാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ കിക്ക്ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് മെൽബണിലുള്ള പ്രദീപ് രാജ്. ഇതിനായി തായ് കിക്ക്ബോക്സിങ് ആയ മുവായ് തായ് കിക്ക്ബോക്സിങ്ങിൽ പരിശീലനം നേടിയ ഇദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് മത്സരത്തിനായി ഒരുങ്ങുന്നത് . സമൂഹത്തിൽ ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി കണ്ടതോടെയാണ് ഇത്തരത്തിലൊരു പ്രചാരണ പരിപാടിക്കായി ഇദ്ദേഹം പദ്ധതിയിട്ടത്. വ്യത്യസ്തമായ രീതിയിൽ നടത്തുന്ന ഈ പ്രചാരണ പരിപാടിയെക്കുറിച്ച് പ്രദീപ് രാജ് തന്നെ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share