ഇത്തരത്തിൽ കഥകളും കവിതകളുമൊക്കെ എഴുതി അവ പുസ്തകങ്ങളാക്കി പുറത്തിറക്കുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. malayalam.program@sbs.com.au എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടാം.
കുഞ്ഞിക്കഥകൾ: ചെറുകഥ പുസ്തകമാക്കി കാൻബറയിൽ നിന്നൊരു മലയാളി ബാലിക

Source: Supplied
എഴുത്തിന്റെ ലോകത്തെ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ നാലാം ഭാഗത്തിൽ കാൻബറയിലുള്ള നേവ തോമസിനെയാണ് പരിചയപ്പെടുന്നത്.ഏഴു വയസ്സുമാത്രം പ്രായമുള്ള നേവ തോമസ് സ്വന്തമായെഴുതിയ ‘ദി മൗസ് ആൻഡ് ദി സ്ക്വിറൽ’ എന്ന ചെറുകഥ,പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.കഥാ പുസ്തകത്തെ കുറിച്ച് നേവയും, കഥയെഴുത്തിന്റ നേട്ടങ്ങളെ പറ്റി നേവയുടെ അച്ഛൻ ഡോ.എബ്രഹാം തോമസും വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലയറിൽ നിന്ന്..
Share