കേരളത്തിലെ പ്രളയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന സമയമാണ് ഇത്. വിവാദങ്ങളിലൂടെയാണ് കേരളത്തില്‍ ഇത് വീണ്ടും വാര്‍ത്തയാകുന്നത്. എന്നാല്‍ സിഡ്‌നിയില്‍ വിവാദങ്ങളൊന്നും ബാധിക്കാതെ, പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി വീണ്ടും കൈകോര്‍ക്കുകയാണ് മലയാളികള്‍. സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റൈസ് ആന്റ് റീസ്റ്റോര്‍ കാര്‍ണിവലിനെക്കുറിച്ച്, അതിന്റെ കണ്‍വീനര്‍ ജെറോമി ജോസഫ് വിശദീകരിക്കുന്നു.