സിഡ്‌നിയില്‍ നിരവധി മലയാളികള്‍ നിക്ഷേപം നടത്തിയ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് സ്ഥാപനം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്‍ കീഴിലായത് ഒട്ടേറെ പേരെ ആശങ്കയിലാക്കിയിട്ടുണ്ട്. നിക്ഷേപകരില്‍ നിന്ന് ഓഹരികളായി പണം സമാഹരിച്ച് വന്‍തോതില്‍ ഭൂമി വാങ്ങുന്ന ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് പോയിരിക്കുന്നത്.
എന്താണ് ഈ വിഷയത്തില്‍ ഇതുവരെ സംഭവിച്ചിരിക്കുന്നത്? ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ വശങ്ങളിലുള്ളവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
(ഇതുവരെ ലഭ്യമായ വിവരങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏതെങ്കിലും ശ്രോതാക്കള്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെങ്കില്‍ എസ് ബി എസ് മലയാളത്തെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. malayalam.program@sbs.com.au എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.)