കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യുവ ഗായകനായ സൂരജ് സന്തോഷാണ്. മസാല കോഫി എന്ന മ്യൂസിക് ബാൻറിലൂടെ യുവാക്കൾക്കിടയിൽ ഇപ്പോൾ തന്നെ ഹരമായി മാറിയിട്ടുള്ള സൂരജ്, ഗപ്പി എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് സംസ്ഥാന പുരസ്കാരത്തിലേക്കെത്തിയത്. സംഗീതവുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ ജനിച്ചുവളർന്ന്, ദക്ഷിണേന്ത്യൻ സംഗീതരംഗത്ത് ഒരു പുതുശബ്ദമായി മാറിയ സൂരജ് സന്തോഷ് തന്നെ ആ യാത്രയെക്കുറിച്ച് സംസാരിക്കുന്നു..
Share





