ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാനും കാറു വാങ്ങാനുമെല്ലാം ലോണെടുക്കുമ്പോള്‍ ഏറ്റവുമധികം പേരെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മോശം ക്രെഡിറ്റ് ഹിസ്റ്ററി. അടയ്ക്കാന്‍ മറന്നുപോയ ഒരു ഫോണ്‍ ബില്ല് പോലും നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി മോശമാക്കാം. ഇത് ലോണെടുക്കുന്നതിന് തടസ്സമാകുകയും ചെയ്യാം. ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നും, ക്രെഡിറ്റ് ഹിസ്റ്ററി മോശമാകാതെ സൂക്ഷിക്കാമെന്നും മെല്‍ബണില്‍ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാനിച്ചന്‍ മണമേല്‍ വിശദീകരിക്കുന്നു. (ഇത്തരത്തില്‍ ഉപകാരപ്രദമായ നിരവധി അഭിമുഖങ്ങള്‍ ഓസ്‌ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ ആയ എസ് ബി എസ് മലയാളം നിങ്ങളിലേക്കെത്തിക്കുന്നു. പരിപാടികള്‍ തത്സമയം കേള്‍ക്കാന്‍ വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും, ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും എസ് ബി എസ് റേഡിയോ 2 ട്യൂണ്‍ ചെയ്യുക. വിശദാംശങ്ങള്‍ക്ക് www.facebook.com/SBSRadio)
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി എങ്ങനെ മോശമാകാതെ സൂക്ഷിക്കാം...

Courtesy: Sanichan Manamel
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി എങ്ങനെ മോശമാകാതെ സൂക്ഷിക്കാം എന്നു കേള്‍ക്കാം
Share