താൽക്കാലിക വിസയിലുള്ളവർക്കും ഓസ്ട്രേലിയയിലേക്ക് എത്താം: ഇളവ് ലഭിക്കുന്നത് ഇങ്ങനെ...

Temporary visa holders arriving Australia

Toji George and family, who are on temporary visa, got exemption to travel to Australia... Source: Supplied

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശികൾക്ക് ഓസ്ട്രേലിയയിലേക്ക് വരുന്നതിന് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ താൽക്കാലിക വിസകളിലുള്ളവർക്കും എങ്ങനെ ഓസ്ട്രേലിയയിലേക്ക് എത്താമെന്ന് കേൾക്കാം..


ഓസ്ട്രേലിയൻ പൗരൻമാർക്കും റെസിഡന്റ്സിനും മാത്രമേ രാജ്യത്തേക്ക് പ്രവേശനമുള്ളൂ എന്നാണ് ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ താൽക്കാലിക വിസകളിലുള്ള പതിനായിരക്കണക്കിന് പേരാണ് ഓസ്ട്രേലിയയിലേക്ക് എത്താനാവാതെ വിദേശരാജ്യങ്ങളിലുള്ളത്.

എന്നാൽ, ചില സാഹചര്യങ്ങളിൽ മാത്രം ഇതിന് ഇളവു നൽകുന്നുണ്ട്. ആരോഗ്യമേഖല ഉൾപ്പെട പല തൊഴിൽ മേഖലകളിലുമുള്ളവർക്ക് ഈ ഇളവ് ലഭിക്കും.

കേരളത്തിൽ കുടുങ്ങിക്കിടന്ന ശേഷം ചാർട്ടേർഡ് വിമാനത്തിൽ ഓസ്ട്രേലിയയിലേക്കെത്തിയതിൽ പലരും താൽക്കാലിക വിസകളിലുള്ളവരാണ്.

ഇക്കൂട്ടത്തിൽപ്പെട്ട ന്യൂ സൗത്ത് വെയിൽസ് സ്വദേശി ടോജി ജോർജ്ജ് എങ്ങനെയാണ് ഈ യാത്ര സാധ്യമായതെന്ന് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.

ഇതോടൊപ്പം, താൽക്കാലിക വിസയിലുള്ളവർ ഇളവു ലഭിക്കാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന കാര്യം മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആന്റ് ലീഗൽ സർവീസസിലെ മൈഗ്രേഷൻ ലോയൽ താര എസ് നമ്പൂതിരി വിശദീകരിക്കുന്നതും ഇതിൽ കേൾക്കാം.

കൊറോണവൈറസ് സംബന്ധിച്ച് ഓസ്ട്രേലിയയിൽ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഇവിടെ വായിക്കാം

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now