180 വർഷം മുമ്പുള്ള ക്വാറന്റൈൻ കേന്ദ്രം: വിക്ടോറിയയിലെ ആദ്യ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ചറിയാം..

Jennifer McCoy Source: SBS Malayalam
വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ സംവിധാനം ഒരുക്കുന്ന വിഷയമാണ് കൊവിഡ് സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന ചർച്ചാവിഷയം. വിദേശത്ത് നിന്നുള്ള യാത്രക്കാർക്ക് 1830 കളിൽ തന്നെ ഓസ്‌ട്രേലിയയിൽ ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. വിക്ടോറിയയിലെ ആദ്യത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കുടിയേറ്റക്കാരുമായി സ്കോട്ലാൻഡിൽ നിന്ന് തിരിച്ച 'ഗ്ലെൻ ഹൻഡ്‌ലി' എന്ന കപ്പലിലെ യാത്രക്കാരെ 1840ൽ ക്വാറന്റൈൻ ചെയ്തതിനെക്കുറിച്ച് കപ്പലിൽ യാത്ര ചെയ്തിരുന്നവരുടെ പിന്തുടർച്ചക്കാരിയായ ജെന്നിഫർ മക്കോയി വിവരിക്കുന്നു. മെൽബണിലെ പോയിന്റ് ഓർമൻഡിലുള്ള വിക്ടോറിയയിലെ ആദ്യത്തെ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് കേൾക്കാം.
Share