ബ്രിസ്ബൈൻ ആസ്ഥാനമായ പുലരി സാംസ്കാരി വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ നഗരങ്ങളിൽ നടക്കുന്ന വയലാർ കവിതാ-സംഗീത സദസുകളിൽ പങ്കെടുക്കുന്നതിനായാണ് വയലാർ ശരത്ചന്ദ്രവർമ്മ ഓസ്ട്രേലിയയിലെത്തിയത്.
ആചാരങ്ങളെയും വിശ്വാസങ്ങളെയും മതങ്ങളെയുമൊക്കെ യഥാർത്ഥ ജീവിതത്തിൽ വയലാർ എങ്ങനെയാണ് കണ്ടിരുന്നതെന്നും, ഇന്നത്തെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ വയലാറിന്റെ നിലപാട് എന്തായിരിക്കുമെന്നും അദ്ദേഹം സംസാരിച്ചു.

Source: Pic Courtesy: Jacob Thomas
എസ് ബി എസ് മലയാളവുമായുള്ള വയലാർ ശരത്ചന്ദ്രവർമ്മയുടെ ദീർഘസംഭാഷണം ഇവിടെ കേൾക്കാം.
അഡ്ലൈഡിലും, ബ്രിസ്ബൈനിലും ഗോൾഡ് കോസ്റ്റിലും കവിതാ സായാഹ്നങ്ങളിൽ പങ്കെടുത്ത വയലാർ ശരത്ചന്ദ്രവർമ്മ വരുംദിവസങ്ങളിൽ മറ്റു നഗരങ്ങളിലും എത്തുന്നുണ്ട്.
അതിന്റെ വിശദാംശങ്ങൾ ഇവയാണ്.
സിഡ്നി: നവംബർ 10 ശനി
Uniting Church Hall, Wentworthville | 6.30-8.30pm
കാൻബറ: നവംബർ 11 ഞായർ
Gungahlin Library Hall | 5.00pm
പെർത്ത്: നവംബർ 17 ശനി
Corinthian Park Hall | 6.30 pm