കേട്ടിട്ടുണ്ടോ ഈ മധുരസംഗീതം? - 'മോഹനവീണ'യുമായി പോളി വർഗീസ്

Source: SBS
ഒട്ടനവധി സംഗീതജ്ഞരുടെ അഭിമുഖങ്ങൾ എസ് ബി എസ് മലയാളം റേഡിയോ നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്നത് മിക്ക ശ്രോതാക്കൾക്കും അത്രയധികം പരിചയമില്ലാത്ത ഒരു സംഗീതത്തെയാണ്. ലോകത്തിൽ വളരെ കുറച്ചുപേർ മാത്രം വായിക്കുന്ന ഒരു സംഗീത ഉപകരണമാണ് മോഹനവീണ. മലയാളിയായ പോളി വർഗീസും ഇതിലുൾപ്പെടുന്നു. മെൽബണിൽ സന്ദർശനം നടത്തുന്ന പോളി വർഗീസുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിച്ചു. മോഹനവീണയെക്കുറിച്ചും, അതിൻറെ സംഗീതത്തെക്കുറിച്ചും. ആ അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും. മോഹനവീണ കാണാൻ താൽപര്യമുള്ളവർക്കായി ചെറിയൊരു വീഡിയോയും ഞങ്ങൾ നൽകുന്നുണ്ട്. അതിവിടെ കാണുക.
Share