കഴിഞ്ഞയാഴ്ച രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വാർത്തയാണ് മണിപ്പൂരിൽ 16 വർഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശർമ്മിള സമരം അവസാനിപ്പിച്ചത്. സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഈ സമരം ലക്ഷ്യം കാണാതെയാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ഇത്രയും കാലം നടത്തിയ നിരാഹാര സമരം ഇറോം ശർമ്മിളയിൽ എന്തു മാറ്റമാണ് ഉണ്ടാക്കിയത്? സമരം അവസാനിപ്പിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മലയാള മനോരമയുടെ വടക്കു-കിഴക്കൻ ഇന്ത്യ ചീഫ് റിപ്പോർട്ടർ ജാവേദ് പർവേശ് അതേക്കുറിച്ച് സംസാരിക്കുന്നു.