മാജിക്കിന് പിന്നിലെ രഹസ്യം...

Wikimedia Commons
പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ജാലവിദ്യകളുമായി എത്തുകയാണ്. വിവിധ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നുണ്ട്. അതിന് മുമ്പ് അദ്ദേഹം എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. എന്താണ് മാജിക് എന്നും, എങ്ങനെയാണ് പുതിയ ജാലവിദ്യകള്‍ സൃഷ്ടിക്കുന്നത് എന്നും വിശദീകരിക്കുന്നത് കേള്‍്ക്കാം. (ശൂന്യതയില്‍ നിന്ന് ഭസ്മമെടുക്കുന്നതിന്റെയും വായ്ക്കുള്ളില്‍ നിന്ന് വിഗ്രഹമെടുക്കുന്നതിന്റെയുമെല്ലാം പിന്നിലെ രഹസ്യങ്ങള്‍ ഗോപിനാഥ് മുതുകാട് വിശദീകരിക്കുന്നുണ്ട്. അത് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ അടുത്ത ഞായറാഴ്ച (ഫെബ്രുവരി 23) രാത്രി ഒമ്പതു മണിക്ക് കേള്‍ക്കാം. മുതുകാടിൻറെ മാജിക് ഷോയുടെ കൂടുതൽ ടിക്കറ്റുകൾ സൌജന്യമായി കരസ്ഥമാക്കാനും അടുത്ത ഞായറാഴ്ചത്തെ പരിപാടി കേൾക്കുക. എങ്ങനെ പരിപാടി കേൾക്കാമെന്ന വിശദാംശങ്ങൾ www.facebook.com/SBSMalayalam എന്ന പേജിൽ ലഭിക്കും.
Share