അഡ്ലൈഡിൽ മലയാളികൾക്കായി നാടകക്കളരി; നേതൃത്വവുമായി പ്രമുഖ സംവിധായകൻ സാംകുട്ടി പട്ടംകരി

Source: Supplied
പ്രമുഖ നാടക സംവിധായകനും നാടകകൃത്തുമായ ഡോ സാംകുട്ടി പട്ടംകരി അഡ്‌ലൈഡിൽ ഓസ്‌ട്രേലിയൻ മലയാളികൾക്കായി ഒരു നാടക കളരി നടത്തുന്നു. മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ എഴുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള Dr സാംകുട്ടി പട്ടംകരി, മുന്നൂറിലധികം നാടകങ്ങളുടെ കലാസംവിധായകനുമാണ്. കേരള സംഗീത നാടക അക്കാദമി അംഗമായിരുന്ന സാംകുട്ടി പട്ടംകരിക്കു നാടക രംഗത്തെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അഡ്‌ലൈഡിൽ നടക്കുന്ന നാടക കളരിയെക്കുറിച്ച് Dr സാംകുട്ടി വിശദീകരിക്കുന്നു.
Share