മകളെ പോലെ സ്നേഹിച്ച സോഫിയയിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ലെന്നും എസ് ബി എസ് മലയാളവുമായി ടെലിഫോണിൽ സംസാരിക്കുമ്പോൾ സാമുവൽ എബ്രഹാം പറഞ്ഞു.
"എന്റെ മോനെ കൊന്നവർ പുറംലോകം കാണരുത്": പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സാമിന്റെ അച്ഛൻ

സാമിന്റെ മൃതദേഹത്തിനരികിൽ അച്ഛൻ സാമുവൽ എബ്രഹാം Source: Supplied
മെൽബണിലെ സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തിൽ രണ്ടു പ്രതികൾക്കും പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സാമിന്റെ അച്ഛൻ സാമുവൽ എബ്രഹാം പ്രതികരിച്ചു.
Share