ഓസ്‌ട്രേലിയയിൽ മനുഷ്യമാംസം തിന്നുന്ന ബാക്ടീരിയ വീണ്ടും പടരുന്നു; മുൻകരുതലുകൾ എടുക്കാം

Source: AAP/Medical Journal of Australia
മനുഷ്യമാംസം കാർന്നുതിന്നുന്ന ഫ്ലെഷ് ഈറ്റിംഗ് ബാക്ടീരിയ അഥവാ ബുറൂളി അൾസർ ഓസ്‌ട്രേലിയയിൽ പടർന്നു പിടിക്കുന്നു. നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്വീൻസ്ലാന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിക്ടോറിയയിലും ഈ വർഷം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്ത് ബുറൂളി അൾസർ ബാധിച്ചവരുടെ എണ്ണം 400 ആകുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ. മനുഷ്യമാംസം തിന്നുന്ന ഈ ബാക്റ്റീരിയയെക്കുറിച്ചും ഇവ ബാധിക്കാതിരിക്കാൻ എടുക്കേണ്ട കരുതലുകളെക്കുറിച്ചും മെൽബണിൽ എമർജൻസി ഫിസിഷനും, ട്രോമാ സർവീസസ് കൺസൾട്ടന്റുമായ ഡോ ജോസഫ് കെ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share