Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്‌ട്രേലിയന്‍ ജോലികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (പരമ്പര ഭാഗം 2)

job

ഓസ്‌ട്രേലിയയില്‍ ജോലി തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പരമ്പരയുടെ ആദ്യ ഭാഗത്തില്‍ തൊഴിലവസരങ്ങള്‍ എങ്ങനെ കണ്ടെത്താമെന്ന് വിശദീകരിച്ചിരുന്നു. ഇവിടെ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍, ഓസ്‌ട്രേലിയന്‍ ജോലികള്‍ക്ക് അപേക്ഷ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്. അപേക്ഷയും കവര്‍ ലെറ്ററും തയ്യാറാക്കുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകളെക്കുറിച്ച്, പത്തു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ കരിയര്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ദീപ മാത്യൂസ് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക. Scroll down for more:

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയില്‍ ജോലി തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പരമ്പരയുടെ ആദ്യ ഭാഗത്തില്‍ തൊഴിലവസരങ്ങള്‍ എങ്ങനെ കണ്ടെത്താമെന്ന് വിശദീകരിച്ചിരുന്നു. ഇവിടെ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍, ഓസ്‌ട്രേലിയന്‍ ജോലികള്‍ക്ക് അപേക്ഷ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്. അപേക്ഷയും കവര്‍ ലെറ്ററും തയ്യാറാക്കുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകളെക്കുറിച്ച്, പത്തു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ കരിയര്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ദീപ മാത്യൂസ് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക. Scroll down for more:

അപേക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്വന്തം നേട്ടങ്ങൾ ജോലി അപേക്ഷയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.. സെൽഫ് മാർക്കറ്റിംഗ് ഓസ്ട്രേലിയയിൽ ഏറെ പ്രധാനം
  •  
  • കുറഞ്ഞത് രണ്ടു മണിക്കൂർ എടുത്തു വേണം അപേക്ഷ തയ്യാറാക്കാൻ. സെലക്ഷൻ ക്രൈറ്റീരിയ കൂടി എഴുതണമെങ്കിൽ നാലു മണിക്കൂർ വരെ ചെലവാക്കണം
  •  
  • 40 മുതൽ 50 വരെ സെക്കൻറുകൾക്കുള്ളിൽ തൊഴിലുടമയെ ആകർഷിക്കാൻ കഴിയുക
  •  
  • ഏറ്റവും പ്രധാനം അക്ഷരത്തെറ്റുകൾ ഒഴിവാക്കുന്നതും, വ്യക്തമായും വൃത്തിയായും അപേക്ഷ തയ്യാറാക്കുന്നതും
  •  
പരന്പര ഭാഗം 1 (തൊഴിലവസരങ്ങൾ)

  • അപേക്ഷയുടെയും റെസ്യൂമെയുടെയും എല്ലാ പേജുകളിലും പേരും പേജ് നന്പരും എഴുതുക. 
  •  
  • അപേക്ഷകൾ PDF ഫോർമാറ്റിൽ ആക്കി മാത്രം അയക്കുക. 
  •  
  • ജോലിയുടെ പരസ്യത്തിൽ നിന്നുള്ള പ്രധാന വാക്കുകൾ അപേക്ഷയിലും ഉപയോഗിക്കുക
  •  
  • കന്പനിയെക്കുറിച്ച് വായിച്ച് മനസിലാക്കുക. കന്പനിയുടെ ഭാവി പരിപാടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് അപേക്ഷ തയ്യാറാക്കുക. 
  •  
  • കവർ ലെറ്റർ കഴിവതും ഒരു പേജിൽ നിർത്താൻ ശ്രമിക്കുക
  •  
  • ഏതു പൊസിഷനിലേക്കാണ് അപേക്ഷയെന്നും, പരസ്യം എവിടെ കണ്ടുവെന്നുമുള്ള കാര്യങ്ങൾ ആദ്യ പാരഗ്രാഫിൽ ഉൾപ്പെടുത്തണം. വിദ്യാഭ്യാസയോഗ്യതയും തൊഴിൽ പരിചയവും ഉൾപ്പെടുത്തുന്ന ഒരു പഞ്ച് ലൈൻ ആദ്യ പാരഗ്രാഫിൽ വേണം. ഓരോ തൊഴിൽ മേഖലയ്ക്കും യോജ്യമായ ഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക

അപേക്ഷകള്‍ എഴുതുമ്പോള്‍ ഉപയോഗിക്കാവുന്ന വാക്കുകളുടെയും വാചകങ്ങളുടെയും ഉദാഹരണങ്ങള്‍ പൂര്‍ണ്ണ അഭിമുഖത്തില്‍ കേള്‍ക്കാം. അതിനായി മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക.

ഇതേക്കുറിച്ച് ശ്രോതാക്കള്‍ക്കുള്ള സംശയങ്ങള്‍ എഴുതി ചോദിക്കാവുന്നതാണ്. അതിന് ശ്രീമതി ദീപ മാത്യൂസ് മറുപടി നല്‍കും. നിങ്ങളുടെ സംശയങ്ങള്‍ malayalam.program@sbs.com.au  എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യാം. ഈ പരമ്പരയുടെ ബാക്കി ഭാഗങ്ങളും കേള്‍ക്കുന്നതിന്, SBS Malayalam ഫേസ്ബുക്ക് പേജ് ഇവിടെ ലൈക്ക് ചെയ്യുക.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now