ചെറു വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്ന ടിക് ടോക് എന്ന സോഷ്യൽ മീഡിയ ആപ്പിന്റെ ഉപയോഗം ദേശീയ സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ളതായി ഓസ്‌ട്രേലിയൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയയിൽ നിന്നുള്ള പല വിവരങ്ങളും വിദേശ രാജ്യങ്ങളിലുള്ളവരിലേക്ക് എത്താനുള്ള സാധ്യതയാണ് ദേശീയ സുരക്ഷയെ ബാധിക്കാമെന്ന ആശങ്കക്ക് പിന്നിലെ ഒരു കാരണം.
ഓസ്‌ട്രേലിയയിലുള്ളവരുടെ സ്വകാര്യ വിവരങ്ങൾ മറ്റു രാജ്യങ്ങളിലുള്ളവർക്ക് ലഭ്യമാകുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാമെന്നാണ് അധികൃതർ ആശങ്ക പ്രകടിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ ഈ ആപ്പിന്റെ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നടപ്പിലാക്കണമെന്നും ആവശ്യമുണ്ട്.
ടിക് ടോക് എന്ന ആപ്പിന്റെ നിർമ്മാണവും പ്രവർത്തനവും ചൈന കേന്ദ്രീകൃതമായാണ് നടക്കുന്നത്.
ഇക്കാര്യമാണ് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ ചെയർമാനും ഫെഡറൽ എംപിയുമായ ആൻഡ്രൂ ഹേസ്റ്റിയും പറയുന്നത്.
ടിക് ടോക് എന്ന ആപ്പ് ഉപയോഗിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ എത്തിപ്പെടാനുള്ള സാധ്യതകൾ എന്തൊക്കെയെന്ന് വിവരിക്കുകയാണ് സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന വിജു തോമസ്. അത് കേൾക്കാം പ്ലെയറിൽ നിന്ന്.