ചാനലുകള്‍ മിമിക്രിക്കാരെ നശിപ്പിക്കുന്നു: ടിനി ടോം
ഇല്ലവാര മലയാളി അസോസിയേഷന്റെ ക്രിസ്ത്മസ് ആഘോഷങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ടിനി ടോം
കണ്ടാല്‍ മിമിക്രിക്കാരനെന്ന് ആരും പറയില്ലെങ്കിലും, മിമിക്രി വേദികളിലൂടെ സിനിമയിലെ സ്ഥിരസാന്നിദ്ധ്യമായ താരമാണ് ടിനി ടോം. ഇല്ലവാര മലയാളി അസോസിയേഷന്റെ ക്രിസ്ത്മസ്-പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിലെത്തിയ ടിനി ടോം, എസ് ബി എസ് മലയാളം റേഡിയോയുമായി സിനിമയെക്കുറിച്ചും മിമിക്രിയെക്കുറിച്ചും സംസാരിക്കുന്നു. മസാലദോശ ചുടുന്നപോലെ തമാശയുണ്ടാക്കാന്‍ പറയുന്ന ചാനലുകളാണ് കേരളത്തില്‍ മിമിക്രി എന്ന കലയെ ഇപ്പോള്‍ നശിപ്പിക്കുന്നതെന്ന് ടിനി ടോം പറയുന്നു. കൂടുതല്‍ കേള്‍ക്കാന്‍ ഈ അഭിമുഖം നോക്കുക. (മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? ടിനി ടോമിന്റെ അഭിപ്രായം കേള്‍ക്കാന്‍ അടുത്ത വ്യാഴാഴ്ച (ജനുവരി 9) രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം റേഡിയോ ശ്രദ്ധിക്കുക. സിഡ്‌നിയിലും (97.7) മെല്‍ബണിലും (93.1) എഫ് എം റേഡിയോയിലും, ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തും ടി വിയിലും പരിപാടി കേള്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sbs.com.au/malayalam സന്ദര്‍ശിക്കുക. )
Share