ഓസ്ട്രേലിയൻ പവിഴപ്പുറ്റുകൾക്കിടയിൽ സ്ക്യൂബാ ഡൈവിംഗുമായി ഒരു മലയാളി യുവതി

Source: Anita George
ഓസ്ട്രേലിയയിലേക്ക് വരുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാകും. ചിലർ വിനോദസഞ്ചാരികളായി സന്ദർശിച്ചുപോകുന്പോൾ, പഠനത്തിനായും ജോലിക്കായും ജീവിതത്തിനായും ഒക്കെ വരുന്നവരാണ് കൂടുതൽ. എന്നാൽ ഗ്രേറ്റ് ബാരിയർ റീഫ് എന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ പവിഴപ്പുറ്റുകൾക്കിടയിൽ സ്ക്യൂബ ഡൈവിംഗ് നടത്തണമെന്ന ആഗ്രഹവുമായി ഓസ്ട്രേലിയയിലെത്തിയ ഒരു മലയാളി യുവതിയുണ്ട്. കൊല്ലം സ്വദേശി ഡോ. അനിത ജോർജ്ജ്. മറൈൻ ശാസ്ത്രജ്ഞയായ അനിത ജോർജ്ജ് ഇപ്പോൾ ടൌൺസ്വില്ലിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ ഗവേഷകയുമാണ്. സ്ക്യൂബാ ഡൈവിംഗിൻറെ അനുഭവങ്ങളും, എങ്ങനെ ഒരു സ്ക്യൂബ ഡൈവറാകാമെന്നും അനിത വിശദീകരിക്കുന്നു.. അതു കേൾക്കാൻ മുകളിലെ പ്ലേയർ ക്ലിക്ക് ചെയ്യുക.
Share