മൂന്നാം ലിംഗം എന്നറിയപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നും സെലിബ്രിറ്റി തലത്തിലേക്കുയർന്നയാളാണ് മഹാരാഷ്ട്ര സ്വദേശി ലക്ഷ്മി നാരായൺ ത്രിപാഠി. അഭിനേതാവ്, എഴുത്തുകാരി, നർത്തകി അങ്ങനെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ലക്ഷ്മി, ഐക്യരാഷ്ട്രസഭയിൽ ഏഷ്യാ പസഫിക് മേഖലയെ പ്രതിനിധീകരിച്ച ആദ്യ ട്രാൻസ്ജൻഡർ വ്യക്തിയുമാണ്.
മലയാളത്തിൻറെ മകളും മരുമകളും എന്നാണ് ലക്ഷ്മി സ്വയം വിശേഷിപ്പിക്കുന്നത്.
ജയ്പൂർ സാഹിത്യോത്സവത്തിൻറെ മെൽബൺ പതിപ്പിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ ലക്ഷ്മി ത്രിപാഠി, എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. അതുകേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...