വാക്സിനേഷൻ നിരക്ക് കൂടിയതോടെ ഓസ്ട്രേലിയ രാജ്യാന്തര അതിർത്തികൾ അടുത്തിടെ തുറന്നിരുന്നു. എന്നാൽ താത്കാലിക വിസകളിലുള്ളവരുടെ വിദേശ യാത്രകൾ ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.
ബ്രിഡ്ജിംഗ് വിസ ബി യിലുള്ളവർക്ക് വിദേശത്ത് പോയി കഴിഞ്ഞാൽ തിരിച്ചെത്താൻ അനുമതി ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ബ്രിഡ്ജിംഗ് വിസ ബിയുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്ക് അഡ്ലൈഡിൽ മൈഗ്രേഷൻ ഏജൻറായി പ്രവർത്തിക്കുന്ന രഞ്ജന കുര്യാക്കോസ് മറുപടി നൽകുന്നത് കേൾക്കാം...