നടിയെ ആക്രമിച്ച സംഭവം: ഇരയോടും ദിലീപിനോടും സഹതാപം
ഒരു സ്ത്രീയെന്ന നിലയിലും രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും ആക്രമണത്തിനിരയായ നടിയോടു തന്നെയാണ് ആദ്യ അനുകന്പയും പിന്തുണയുമെന്ന് ഖുശ്ബു വ്യക്തമാക്കി.
എന്നാൽ, ദിലീപ് ഏറ്റവും അടുത്ത സുഹൃത്താണ്. ദിലീപ് നായകനായി രംഗത്തെത്തിയത് തനിക്കൊപ്പം അഭിനയിച്ച മാനത്തെ കൊട്ടാരത്തിലൂടെയാണ്. തന്റെ അവസാന മലയാള ചിത്രമായ മിസ്റ്റർ മരുമകനിൽ അഭിനയിച്ചത് ദിലീപിനോടുള്ള അടുപ്പം കൊണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇരയോടും ദിലീപിനോടും ഒരുപോലെ അനുകന്പയുണ്ടെന്ന് ഖുശ്ബു പറഞ്ഞു.
ഒരു അവസരം ലഭിച്ചാൽ ദിലീപ് തന്നോട് ഇതേക്കുറിച്ച് സംസാരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഖുശ്ബു പറഞ്ഞു.

Source: Facebook
വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നത് ഭാഗ്യമില്ലാത്തവർ മാത്രം; 31 വർഷമായി തനിക്ക് പ്രശ്നമുണ്ടായിട്ടില്ല
സ്ത്രീകൾക്ക് ഏറ്റവും അവസരവും സുരക്ഷയുമുള്ള മേഖലയാണ് സിനിമ. കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ ആർക്കെങ്കിലും മോശം അനുഭവം ഉണ്ടായെങ്കിൽ അത് അവരുടെ ഭാഗ്യക്കേട് മാത്രമാണ്. 31 വർഷമായി തനിക്ക് ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.
ഖുശ്ബു ഇഡലി ഇപ്പോഴും തമിഴ്നാട്ടിലെ പ്രിയവിഭവം; തന്റെ പേരിലെ ക്ഷേത്രം നേരിൽ കണ്ടിട്ടില്ല
തമിഴ്നാട്ടിൽ ഒരുകാലത്ത് ഹരമായി മാറിയിരുന്നു ഖുശ്ബു ഇഡലികൾ. താൻ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയെങ്കിലും, ജനങ്ങളുടെ ഇഡലിയോടുള്ള ആരാധന ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് ഖുശ്ബു പറയുന്നു. തൻറെ പേരിലുള്ള അമ്പലം ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.
ഇന്ത്യയിൽ ഫൂട്ടി വളർത്താൻ ഖുശ്ബു
റിച്ച്മണ്ട് ടൈഗേഴ്‌സ് ക്ലബ്ബിന്റെ ഓണററി അംബാസ്സഡറും നമ്പർ വൺ ടിക്കറ്റ് ഹോൾഡറും ആണ് ഖുശ്ബു. ഓസ്ട്രേലിയൻ ഫുട്ബോളിനോടുള്ള ഇഷ്ടത്തെക്കുറിച്ചും, അത് ഇന്ത്യയിലേക്കെത്തിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഖുശ്ബു വിശദീകരിച്ചു.

Source: Aremac Studio (Vasanth Ganghadharan)
പഠനം എട്ടാം ക്ലാസു വരെ; ഇനി മെൽബൺ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസർ
മെൽബണിലെ ആർ എം ഐ ടി സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആകാൻ ക്ഷണം ലഭിച്ചിരിക്കുകയാണ് ഖുശ്ബുവിന്. തൻറെ തൊപ്പിയിലെ ഒരു പൊൻതൂവൽ എന്നാണ് ഖുശ്ബു അതിനെ വിശേഷിപ്പിച്ചത്.
മമ്മൂട്ടിയുടെയോ മോഹൻലാലിൻറെയോ അമ്മ വേഷം ചെയ്യുമോ?
തമിഴിലും തെലുങ്കിലും വർഷങ്ങൾക്ക് ശേഷം തിരിച്ചു വരാൻ തയ്യാറെടുക്കുകയാണ് ഖുശ്ബു. കാന്പുള്ള വേഷങ്ങൾ ലഭിച്ചാൽ മലയാളത്തിലും തിരിച്ചു വരും. മമ്മൂട്ടിയുടെയോ മോഹൻലാലിൻറെയോ അമ്മയായി അഭിനയിക്കാൻ തയ്യാറാകുമോ എന്നു ചോദിച്ചപ്പോൾ ഖുശ്ബുവിൻറെ ഉത്തരം വ്യക്തമായിരുന്നു.
അഭിമുഖത്തിന്റെ പൂർണ രൂപം ഇവിടെ കേൾക്കാം