'അനുവാദമില്ലാതെ ഫോൺ നന്പർ കൈമാറുന്നത് കുറ്റകരം' - ഓസ്ട്രേലിയൻ സ്വകാര്യതാ നിയമങ്ങൾ മനസിലാക്കാം

Source: Pixaby/geralt Public Domain
നമ്മളില്‍ പലര്‍ക്കും മാര്‍ക്കറ്റിംഗ് ഫോണ്‍ കോളുകള്‍ കിട്ടാറുണ്ട്. എന്നാല്‍, വിദേശത്തു നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്ന്, നിങ്ങളുടെ കുടുംബവിവരങ്ങള്‍ പൂര്‍ണ്ണമായും അറിഞ്ഞുവച്ചുകൊണ്ടുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ കിട്ടിയിട്ടുണ്ടോ. മെല്‍ബണിലുള്ള ജൈനി ജെയിംസിന് അടുത്ത കാലത്ത് അങ്ങനെയൊരു ഫോണ്‍ കോള്‍ കിട്ടി. കേരളത്തിലെ ഒരു ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററില്‍ നിന്നായിരുന്നു ഈ ഫോണ്‍ കോള്‍. ഫോൺ നന്പരും സ്വകാര്യ വിവരങ്ങളും എങ്ങനെ ചോർന്നു എന്ന കാര്യം ഇപ്പോഴും ജൈനിക്ക് അറിയില്ല. എന്നാൽ, ഇത്തരത്തിൽ അനുവാദമില്ലാതെ ഫോൺനന്പരും സ്വകാര്യവിവരങ്ങളും കൈമാറുന്നത് ഓസ്ട്രേലിയൻ നിയമപ്രകാരം കുറ്റകരമാണെന്ന് സിഡ്നിയിലെ ഫ്രീഡ്മാന്‍ ആന്റ് ഗോപാലന്‍ സോളിസിറ്റേഴ്‌സിലെ അഭിഭാഷക മിട്ടു ഗോപാലന്‍ വിശദീകരിക്കുന്നു. ജൈനിയുടെ അനുഭവവും, ഓസ്ട്രേലിയൻ സ്വകാര്യതാനിയമങ്ങളിൽ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളും ഇവിടെ കേൾക്കാം...
Share