"മകളെ സിനിമയിലേക്കയക്കില്ല; അനുഭവങ്ങൾ ആത്മകഥയാക്കും" - തുറന്നുപറഞ്ഞ് ഉർവശി

Source: SBS Malayalam
മകൾ കുഞ്ഞാറ്റയെ ഒരിക്കലും സിനിമാരംഗത്തേക്ക് അയക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മലയാളത്തിൻറെ പ്രിയ നടി ഉർവശി പറഞ്ഞു. ഒരു തമിഴ്ചിത്രത്തിൻറെ ഷൂട്ടിംഗിനായി മെൽബണിലെത്തിയ ഉർവശി എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുകയായിരുന്നു. കുടുംബജീവിതത്തിലെ അനുഭവങ്ങൾ അധികം വൈകാതെ ആത്മകഥയായി എഴുതുമെന്നും ഉർവശി പറഞ്ഞു. സിനിമാരംഗത്തെ പ്രവണതകളെക്കുറിച്ചും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളെക്കുറിച്ചുമെല്ലാം ഉർവശി എസ് ബി എസ് മലയാളം പ്രൊഡ്യൂസർ സൽവി മനീഷിനോട് മനസു തുറക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share