വീടില്ലാത്തവര്‍ക്കു വേണ്ടി തെരുവില്‍ ഉറങ്ങി, പ്രമുഖ കമ്പനികളുടെ CEOമാര്‍

Source: ceosleepout.org.au
വികസിത രാജ്യമാണെങ്കിലും ഓസ്‌ട്രേലിയ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് അന്തിയുറങ്ങാന്‍ വീടില്ലാത്തവരുടെ എണ്ണം. ഒരു ലക്ഷത്തിലേറെ പേര്‍ രാജ്യത്ത് വീടില്ലാതെ തെരുവില്‍ കഴിയുന്നുണ്ട് എന്നാണ് കണക്കുകള്‍. ഭവനരഹിതരുടെ അവസ്ഥ നേരിട്ടറിയാനും, അവരെ സഹായിക്കാനായി പണം സ്വരൂപിക്കുന്നതിനുമായി ഓസ്‌ട്രേലിയയിലെ പല പ്രമുഖ കമ്പനികളുടെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ എല്ലാ വര്‍ഷവും ഒരു ദിവസം തെരുവില്‍ ഉറങ്ങാറുണ്ട്. സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഈ സി ഇ ഒ സ്ലീപ്പൗട്ട് പരിപാടിയില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ഹോള്‍ഡിംഗ് റെഡ്‌ലിക് എന്ന നിയമസ്ഥാപനത്തിന്റെ സി ഇ ഒ ക്ലാരന്‍സ് കുന്നേല്‍ അതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
Share



