സ്ത്രീകൾക്കെതിരായ അതിക്രമം: ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് പിന്തുണയേകി ഒരു കൂട്ടായ്മ

Source: Getty Images
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഇല്ലാതാക്കാൻ പുരുഷന്മാർ തന്നെ മുന്നിട്ടിറങ്ങുന്ന വൈറ്റ് റിബ്ബൺ ഡേ ആയിരുന്നു നവംബർ 25. ഓസ്‌ട്രേലിയയിൽ ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണയേകുന്ന നിരവധി സംഘടനകൾ പ്രവർത്തിക്കുന്നു. ഇത്തരത്തിൽ പുരുഷന്മാരുടെ നേതൃത്വത്തിൽ ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇന്ത്യൻ വിമൻസ് സപ്പോർട് ഗ്രൂപ്പ്. ഇന്ത്യൻ വിമൻസ് സപ്പോർട് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇതിന്റെ ഡയറക്ടർ ആയ വാസൻ ശ്രീനിവാസൻ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ..
Share