ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് വികസനം നല്‍കിയോ?: ചര്‍ച്ചയുമായി സിഡ്‌നി മലയാളി അസോസിയേഷന്‍

Source: Wikimedia Commons
ഇന്ത്യയെ അടക്കിഭരിച്ചതിനും കൊള്ളയടിച്ചതിനും ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ശശി തരൂരിന്റെ പ്രസംഗങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്ന സമയമാണ് ഇത്. ഇതിന്റെ ചുവടുപിടിച്ച്, ബ്രിട്ടീഷ് ഭരണകാലം ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയോ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരിക്കുകയാണ് സിഡ്‌നി മലയാളി അസോസിയേഷന്‍. കേരളപ്പിറവി ആഘോങ്ങളോടനുബന്ധിച്ച് നടന്ന ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
Share