നാലാം ഘട്ട ലോക്ക്ഡൗൺ സാധ്യത; മെൽബണിലുള്ളവർ എന്ത് ചിന്തിക്കുന്നു?

Source: Credit: AAP
വിക്ടോറിയയിൽ തുടർച്ചയായി കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ നാലാം ഘട്ട ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന ചർച്ച സജീവമാണ്. ഇപ്പോൾ ലോക്ക്ഡൗൺ ഉദ്ദേശിക്കുന്നില്ല എന്നാണ് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആന്‍ഡ്ര്യൂസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പൊതുജനം നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് മെൽബൺ മലയാളികൾ എന്ത് ചിന്തിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share