ആദിമവര്‍ഗ്ഗക്കാർക്കായി നമ്മള്‍ ചെയ്യേണ്ടത്: പുരസ്കാരജേതാവായ ഒരു മലയാളി ഡോക്ടറുടെ അനുഭവം

Dr. Ullappallil Jacob Source: Pic Courtesy: Eby Joseph/Metro Malayalam
ഓസ്ട്രേലിയയിലെ വാർത്തകളിൽ എപ്പോഴും നിറയാറുള്ള വിഷയമാണ് ഇവിടത്തെ ആദിമവർഗ്ഗക്കാരുടെ പ്രശ്നങ്ങളെങ്കിലും, മലയാളികൾ പലപ്പോഴും അത് കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ, ആദിമവർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന നിരവധി മലയാളികളും ഓസ്ട്രേലിയയിലുണ്ട്. അത്തരത്തിൽ, ആദിമവർഗ്ഗക്കാർക്കു വേണ്ടിയുള്ള പ്രവർത്തനത്തിന് Royal Australasian College of Surgeons ൻറെ പ്രഥമ ഇൻഡിജനസ് പുരസ്കാരം നേടിയ ഡോക്ടറാണ് ആലീസ് സ്പ്രിംഗ്സിലുള്ള ഡോക്ടർ ജേക്കബ് ഉള്ളപ്പള്ളിൽ. തൻറെ പ്രവർത്തനങ്ങളെക്കുറിച്ചും, ഒപ്പം, ആദിമവർഗ്ഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫെഡറൽ സർക്കാരിൻറെ Closing the Gap റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share