ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ക്ലബ് ക്രിക്കറ്റർമാരിൽ 32 ശതമാനവും കുടിയേറിയെത്തിയവരോ, കുടിയേറ്റ കുടുംബങ്ങളിലെ രണ്ടാം തലമുറയോ ആണ്.
ക്ലബ് തലത്തിൽ ഏറ്റവും കൂടുതൽ കളിക്കാരുടെ കുടുംബപ്പേര് “സിംഗ്” ആണെന്ന് 2019ൽ വന്ന മറ്റൊരു റിപ്പോർട്ട് പറയുന്നു. “പട്ടേൽ” ആണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
എന്നാൽ ഓസ്ട്രേലിയൻ പുരുഷ ടെസ്റ്റ് ടീമിൽ ഇതുവരെയെത്തിയ 470ലേറെ കളിക്കാരിൽ നാലു പേർ മാത്രമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ജനിച്ചവർ.
എന്തുകൊണ്ടാകും ഇത്?
എന്റെ വളർച്ച അത്ര സുഗമമായിരുന്നില്ല. ഒരു പാകിസ്ഥാനിക്ക്, ഇരുണ്ട നിറമുള്ളയാൾക്ക്, പലവിധ പ്രതിസന്ധികളുമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും അത് നേട്ടമായിട്ടുമുണ്ട്. ചെയ്യുന്ന ഒരു കാര്യം വിജയിച്ചാലും പരാജയപ്പെട്ടാലും അത് കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നുഉസ്മാൻ ഖവാജ, ഓസ്ട്രേലിയൻ ടെസ്റ്റ് താരം
വളർച്ചയ്ക്കുള്ള കൃത്യമായ പടവുകളില്ലാത്തതാണോ കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളെ ബാധിക്കുന്നത്? അതോ, സാംസ്കാരികവും, സാമ്പത്തികവുമായ തടസ്സങ്ങളോ?
വിവേചനവും, വംശീയതയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ?
സംസ്കാരം, മതം, പ്രായം, ലിംഗം തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവർക്കും ഉയർന്നുവരാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നുണ്ട്. കൂടുതൽ ദക്ഷിണേഷ്യൻ കളിക്കാർ വൈകാതെയെത്തും എന്ന് ഉറപ്പാണ്.ലിസ സ്ഥലേക്കർ, ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ
ഉസ്മാൻ ഖവാജ, ലിസ സ്ഥലേക്കർ, ഗുരീന്ദർ സന്ധു, അർജുൻ നായർ തുടങ്ങി നിരവധി കളിക്കാരും, ക്രിക്കറ്റിൽ ഉയർന്നുവരുന്ന പുതിയ താരങ്ങളും, ക്രിക്കറ്റ് വിദഗ്ധരും, പരിശീലകരുമെല്ലാം ഇക്കാര്യങ്ങൾ വിലയിരുത്തുന്നത് കേൾക്കാം.
Colours of Cricket വെബ്സൈറ്റിലും, SBS റേഡിയോ ആപ്പിലും, ആപ്പിൾ പോഡ്കാസ്റ്റ്, ഗൂഗിൾ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏത് പ്ലാറ്റ്ഫോമിലും ഈ പോഡ്കാസ്റ്റ് ലഭ്യമാകും.
അവതാരകർ: പ്രീതി ജബ്ബൽ, കുലശേഖരം സഞ്ചയൻ
ലീഡ് പ്രൊഡ്യൂസർ: ദീജു ശിവദാസ്
പ്രൊഡ്യൂസർമാർ: സഹീൽ മക്കർ, വത്സൽ പട്ടേൽ, അബാസ് പരജുളി
ശബ്ദമിശ്രണം: മാക്സ് ഗോസ്ഫർഡ്
പ്രോഗ്രാം മാനേജർ: മൻപ്രീത് സിംഗ്