ഓസ്‌ട്രേലിയയില്‍ അഞ്ചാംപനി വീണ്ടും പടരുന്നു; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അനിവാര്യം

Source: AAP
ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ അഞ്ചാംപനി അഥവാ മീസില്‍സ് രോഗം പടര്‍ന്നുപിടിക്കുകയാണ്. സിഡ്നിയിലും ക്വീൻസ്ലാൻഡിന്റെ ചില ഭാഗങ്ങളിലും ഇപ്പോൾ അഞ്ചാംപനിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസിൽ മാത്രം ഈ വർഷം 23 പേർക്ക് അഞ്ചാംപനി ബാധിച്ചതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് ഇല്ലാതായി എന്ന് കരുതിയിരുന്ന അഞ്ചാംപനി ഇപ്പോൾ എല്ലാ വർഷവും തിരിച്ചെത്തുന്നത് എന്തുകൊണ്ടാണെന്നും ഇത് തടയാൻ എന്തൊക്കെ ചെയ്യാം എന്നും മെൽബണിൽ ശിശുരോഗ വിദഗ്ദ്ധയായ ഡോ രേഷ്മാ പട്ടൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share