ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയ ആദ്യ ദിവസങ്ങളിൽ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ കാലിയാകുന്ന കാഴ്ചയാണ് പലയിടങ്ങളിലും കണ്ടത്.
കൊറോണവൈറസ് മൂലമുള്ള സാഹചര്യങ്ങളെ തുടർന്ന് ചില രാജ്യങ്ങളിൽ ഭക്ഷ്യലഭ്യതയിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ടുകളുണ്ട്.
കൊറോണവൈറസ് പ്രതിസന്ധി കൂടുതൽ കാലം തുടർന്നാൽ ഓസ്‌ട്രേലിയയിൽ ഭക്ഷ്യ വിഭവങ്ങൾക്ക് കുറവുണ്ടാകാൻ സാധ്യതയുണ്ടോ എന്ന കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
ഇതേക്കുറിച്ച് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ കൃഷി ശാസ്ത്രജ്ഞനായ പ്രൊഫസർ കദംബോട് സിദ്ദിഖ് വിശദീകരിക്കുന്നു.