വീടുവാങ്ങാൻ ശ്രമിക്കുന്നവർക്ക് ബജറ്റ് പ്രഖ്യാപനങ്ങൾ സഹായകരമാകുമോ?

Source: AAP
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഭൂരിഭാഗം പേരുടെയും സ്വപ്നമാണ് ഇവിടെ സ്വന്തമായി വീടു വാങ്ങുക എന്നത്. എന്നാൽ, റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റംമൂലം പലർക്കും ഇത് സ്വപ്നമായി മാത്രം തുടരുകയാണ്. ആദ്യ വീടു വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുക, വീടുകളുടെ വിലക്കയറ്റം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഫെഡറൽ സർക്കാർ ബജറ്റിൽ പല നടപടികളും മുന്നോട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നയങ്ങൾ വിശകലനം ചെയ്യുകയാണ് ബ്രൂസ് ഹെൻഡേഴ്‌സൺ ആർക്കിടെക്ടസിൽ ഫൈനാൻഷ്യൽ കൺട്രോളറായ ജൂബി കുന്നേൽ.
Share