ഇന്ത്യയില്‍ വീണ്ടും മോഡി തരംഗം ഉണ്ടാകുമോ?

Source: Pic: pmindia
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ ചലനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവും, രൂപയുടെ മൂല്യത്തകര്‍ച്ചയും പോലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നു എന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. 2019ല്‍ വീണ്ടുമൊരു മോഡി തരംഗമുണ്ടാകുമോ? ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ടൈംസ് നൗ ടി വി ചാനലിന്റെ ഉപദേശകനുമായ ആര്‍ രാജഗോപാലന്‍ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Share