ഒട്ടേറെ ടൗൺസ്‌വിൽ മലയാളികൾക്കാണ് വെള്ളപ്പൊക്കത്തെ തുടർന്ന് വീടുവിട്ടുപോകേണ്ടി വന്നത്. കുറഞ്ഞത് 20,000 വീടുകളിലെങ്കിലും വെള്ളം കയറും എന്നാണ് റിപ്പോർട്ടുകൾ.
റോസ് റിവർ അണക്കെട്ട് തുറന്നുവിട്ടതോടെ അതീവ ഗുരുതരമാണ് പ്രദേശത്തെ സ്ഥിതി.
വീടുവിട്ടുമാറേണ്ടി വന്ന അവസ്ഥയും, പ്രദേശത്തെ സാഹചര്യങ്ങളും വിശദീകരിക്കുകയാണ് പ്രൊഫ. അബ്രഹാം ഫ്രാൻസിസ്.




