SKIP TO MAIN CONTENT

ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നുവീണു; 188 പേർ മരിച്ചതായി ആശങ്ക

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറുന്നയർന്ന വിമാനം കടലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ആശങ്ക. 188 യാത്രക്കാരുമായി പറന്നുയർന്ന ലയൺ എയർ വിമാനമാണ് തകർന്നുവീണത്.

Lion Air passenger jet
Search and rescue efforts were underway at sea off Indonesia after a Lion Air flight crashed. (AAP) Source: AAP

1 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 13 മിനിട്ടുകഴിഞ്ഞപ്പോഴാണ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. വിമാനം കടലിൽ തകർന്നുവീഴുന്നതായി ജക്കാർത്ത തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ബോട്ടിലുണ്ടായിരുന്നവരാണ് റിപ്പോർട്ട് ചെയ്തത്. 

കടലിൽ നിന്ന് ശരീരാവശിഷ്ടങ്ങളും, വിമാനത്തിന്റെ അവശിഷ്ടങ്ങളും, ലൈഫ് ജാക്കറ്റുകളും രക്ഷാ സൈനികർ കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിലുള്ള ആരും രക്ഷപ്പെട്ടതായി റിപ്പോർട്ടുകളില്ല. 

കൂടുതൽ യാത്രക്കാരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ രക്ഷാപ്രവർത്തകർ ട്വീറ്റ് ചെയ്തു.

വിമാനം തകരാനുള്ള കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ബ്ലാക്ക്ബോക്സ് കണ്ടെടുത്താൽ മാത്രമേ അക്കാര്യത്തിൽ എന്തെങ്കിലും നിഗമനത്തിലെത്താൻ കഴിയുള്ളൂവെന്ന് ഇന്തോനേഷ്യൻ സേഫ്റ്റി ട്രാൻസ്പോർട്ട് കമ്മിറ്റി അറിയിച്ചു. 

റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിലേക്ക് തിരിച്ചുവരാൻ പൈലറ്റ് അനുവാദം തേടിയിരുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. 

മൂന്നു കുട്ടികളുൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും അഞ്ച് ഫ്ലൈറ്റ് അറ്റന്റുമാരുമുമ്ടായിരുന്നു.

Indonesia Plane CRash
A relative of passengers prays as she waits for news at Depati Amir Airport in Pangkal Pinang. (AAP) Source: AAP

നിരവധി ദ്വീപുകളുടെ സമൂഹമായ ഇന്തോനേഷ്യ ആഭ്യന്തര യാത്രക്ക് വിമാനങ്ങളെ ഏറെ  ആശ്രയിക്കുന്ന രാജ്യമാണ്. എന്നാൽ വ്യോമസുരക്ഷാ രംഗത്ത് ഏറെ പിന്നിലാണ് രാജ്യം. 

മുൻ വർഷങ്ങളിൽ നിരവധി ആഭ്യന്തര വിമാനസർവീസുകളാണ് ഇന്തോനേഷ്യയിൽ അപകടത്തിൽപ്പെട്ടത്. 


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now