മെൽബൺ നഗരത്തിലെ ബർക്ക് സ്ട്രീറ്റിൽ വെള്ളിയാഴ്ച വൈകിട്ട് ഒരു കാറിനു തീപിടിക്കുകയും കത്തിയേന്തിയ അക്രമി ഒരാളെ കുത്തി കൊലപ്പെടുത്തുകയും രണ്ടു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ഭീകരവാദ ബന്ധമുള്ളതായി കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു.
വെടിയുതിർത്താണ് അക്രമിയെ പൊലീസ് കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇയാൾ ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
തീപിടിച്ച കാറിൽ നിന്നും ഗ്യാസ് കുപ്പികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.