നോർത്ത് മെൽബണിലെ ക്വീൻസ്‌ബെറി സ്ട്രീറ്റിലുള്ള സെയ്ന്റ് മേരീസ് ആംഗ്ലിക്കൻ പള്ളിക്ക് സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മെഷീൻ ഗണ്ണുമായി നിരവധി പൊലീസുകാർ പ്രദേശത്തേക്ക് എത്തുകയായിരുന്നു.
ഭീകരവിരുദ്ധ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. ഫുട്പാത്തിൽ കിടത്തിയ ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെളുത്ത നിറത്തിലെ പ്ലാസ്റ്റിക്കു കൊണ്ടുള്ള ഫോറന്‍സിക് വസ്ത്രം ധരിപ്പിച്ച് ഇയാളെ പൊലീസ് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ശേഷം പൊലീസാണ് ഇയാളെ ഈ വസ്ത്രം ധരിപ്പിച്ചതെന്ന് സെവന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായ സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു. എന്നാൽ ഇവർ ഇയാൾക്കൊപ്പമുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
പള്ളിക്ക് സമീപത്ത് ഒരു റേഞ്ച് റോവർ നിർത്തിയിട്ടിരുന്നതായി സമീപവാസികൾ പറയുന്നു.
നോർത്ത് മെൽബണിൽ ജോയിന്റ് കൗണ്ടർ ടെററിസം ടീം റെയ്‌ഡ് നടത്തുന്നതായി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ പൊതു സമൂഹത്തിന് ഭീഷണിയില്ലെന്ന് ജോയിന്റ് കൗണ്ടർ ടെററിസം ടീം അറിയിച്ചു.
സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും നിരവധി വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടം പൊലീസ് സംരക്ഷണയിലാണെന്നാണ് റിപ്പോർട്ടുകൾ.