നോർത്ത് മെൽബണിലെ ക്വീൻസ്‌ബെറി സ്ട്രീറ്റിലുള്ള സെയ്ന്റ് മേരീസ് ആംഗ്ലിക്കൻ പള്ളിക്ക് സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.
എന്നാൽ നോർത്ത് മെൽബണിൽ നടത്തിയത് മെൽബണിലെ ജോയിന്റ് കൗണ്ടർ ടെററിസം ടീമിന്റെ പതിവ് പരിശോധനയായിരുന്നെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇതിന്റെ ഭാഗമായി ബെഡ്ഫോർഡ് സ്ട്രീറ്റിലെ ഒരു വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും രണ്ടു പേരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇവരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ആർക്കുമെതിരെ കേസ് ചുമത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇത് പൊതു സമൂഹത്തിന് ഭീഷണിയുയര്ത്തുന്നില്ലെന്നും പൊലീസ് അറിയിച്ചു.