ഒട്ടു മിക്ക മുതിർന്ന മന്ത്രിമാരുടെയും സ്ഥാനം നിലനിർത്തിക്കൊണ്ടാണ് മോറിസൻ മന്ത്രിസഭ അഴിച്ചുപണിതത്.
ഓസ്‌ട്രേലിയയിൽ ആദ്യമായി ഒരു ആദിമവർഗ്ഗക്കാരൻ തന്നെ ആദിമവർഗ്ഗ വിഭാഗം മന്ത്രിയാകും. കെൻ വ്യാട്ട് ആണ് മോറിസന്റെ പുതിയ മന്ത്രിസഭയിലെ ആദിമവർഗ്ഗ വിഭാഗം മന്ത്രി. ആദിമവർഗ്ഗ ആരോഗ്യ മന്ത്രിയായിരുന്നു കെൻ വ്യാട്ട്.
നിരവധി വനിതാ സാന്നിധ്യവും ഇത്തവണയുണ്ട്. ഏഴു വനിതാ മന്ത്രിമാരാണ് ക്യാബിനറ്റിലുള്ളത്.
ബ്രിഡ്‌ജറ് മക്കെൻസി ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ കാർഷിക മന്ത്രിയാകും.

Source: AAP
പാരിസ്ഥിതിക മന്ത്രിയായിരുന്ന മെലിസ പ്രൈസ് ഇനി പ്രതിരോധ ഇൻഡസ്ടറി മന്ത്രിയായി തുടരും. NSW ലിബറൽ എം പി സൂസൻ ലേയാണ് പാരിസ്ഥിതിക മന്ത്രി.
2017ൽ ഔദ്യോഗിക യാത്രക്കിടെ ഗോൾഡ് കോസ്റ്റിൽ അപാർട്മെന്റ് വാങ്ങിയെന്ന പേരിൽ ആരോഗ്യ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ആളാണ് സൂസൻ ലേ.
പുതിയ മന്ത്രിസഭയുടെ പട്ടിക:
പ്രാധാനമന്ത്രി - സ്കോട്ട് മോറിസൻ
ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ, ട്രാൻസ്‌പോർട്ട് ആൻഡ് റീജിയണൽ ഡെവലപ്‌മെന്റ് - മൈക്കിൾ മക് കോർമാക്
ട്രഷറര്‍ - ജോഷ് ഫ്രൈഡെൻബെർഗ്
വിദേശകാര്യം- മരിസ പെയ്ൻ
ധനകാര്യം - മത്യാസ് കോർമൻ
പ്രതിരോധം - ലിൻഡ റെയ്നോൾഡ്സ്
ആരോഗ്യം- ഗ്രെഗ് ഹന്റ്
വിദ്യാഭ്യാസം - ഡാൻ ടെഹാൻ
കമ്മ്യൂണിക്കേഷന്‍സ്, ആർട്സ്, സൈബർ സേഫ്റ്റി - പോൾ ഫ്ലെച്ചർ
കാർഷികം- ബ്രിഡ്‌ജറ് മക്കെൻസി
രാജ്യാന്തര വികസനം, പ്രതിരോധ സഹമന്ത്രി - അലക്സ് ഹോക്
ഗവണ്മെന്റ് സർവിസ്സ് - സ്റ്റുവർട്ട് റോബർട്ട്
ആഭ്യന്തരം- പീറ്റർ ഡട്ടൺ
തൊഴിൽ, സ്മാൾ ആൻഡ് ഫാമിലി ബിസിനസ്സ് - മിക്കലിയ ക്യാഷ്
പ്രതിരോധ ഇൻഡസ്ടറി -മെലിസ പ്രൈസ്
വാട്ടർ റിസോഴ്സസ്, നാച്ചുറൽ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മന്റ് - ഡേവിഡ് ലിറ്റിൽപ്രൗഡ്
ടൂറിസം, വാണിജ്യം - സൈമൺ ബിർമിങ്ഹാം
കുടിയേറ്റം, മൾട്ടികൾച്ചറൽ, മൈഗ്രന്റ് സർവീസസ് - ഡേവിസ് കോൾമാൻ
ഊർജ്ജം - ആംഗ്‌സ് ടൈലർ
ഫാമിലീസ് ആൻഡ് സോഷ്യൽ സർവിസസ് -ആനി റസ്‌റ്റോൺ
അറ്റോർണി ജനറൽ -ക്രിസ്ത്യൻ പോർട്ടർ
കൂടാതെ, സെനറ്റർ ആർതർ സിനോഡിനോസ് അമേരിയ്ക്കയിലേക്കുള്ള ഓസ്‌ട്രേലിയൻ അംബാസ്സഡറും മിച്ച് ഫിഫിൽഡ് ഐക്യരാഷ്ട്രസഭയിലേക്കുള്ള ഓസ്‌ട്രേലിയൻ അംബാസ്സഡറുമാകും.
മന്ത്രിസ്ഥാനം ഒഴിയുന്നവർ:
നിഗെൽ സ്‌കള്ളിയൻ - ആദിമവർഗ്ഗ വിഭാഗം മന്ത്രിസ്ഥാനം ഒഴിയും
കെല്ലി ഒ'ഡോയെർ - തൊഴിൽ മന്ത്രിസ്ഥാനം ഒഴിയും
ക്രിസ്റ്റഫർ പൈൻ - പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയും