സിഡ്‌നിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം; പാഴാക്കുന്നവര്‍ക്ക് കടുത്ത പിഴ

സിഡ്‌നിയിൽ വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജലോപയോഗത്തിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തും. ജൂൺ ഒന്ന് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് NSW സർക്കാർ അറിയിച്ചു.

Sydney water restrictions

Source: Public Domain

സിഡ്നി, ബ്ലൂ മൗൻടെയ്ൻസ്, ഇലവാര തുടങ്ങിയ ഗ്രെയ്റ്റർ സിഡ്നി മേഖലയിലെ എല്ലാ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാകും. ഒരു ദശാബ്ദത്തിന് ശേഷമാണ് ജലോപയോഗത്തിന് ഇത്തരത്തിലൊരു നിയന്ത്രണം NSW സർക്കാർ ഏർപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം സംസ്ഥാനം നേരിട്ട കഠിന വരൾച്ചയും ആവശ്യത്തിന് മഴ ലഭിക്കാത്തതും മൂലംആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യവും മൂലം നഗരത്തിലെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.

സാധാരണ ജലനിരപ്പ് 50 ശതമാനമായി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചൊവ്വാഴ്ചയോടെ ഇത് 53.5 ശതമാനമായി കുറഞ്ഞതായാണ് WaterNSW ന്റെ റിപ്പോർട്ട്.

ഈ സാഹചര്യത്തിൽ ജലനിരപ്പ് നിശ്ചിത അളവിൽ നിന്നും കുറയുന്നതുവരെ കാത്തുനിൽക്കാതെ ഉടൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ജല മന്ത്രി മെലിന്ഡ പാവെ വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ഇവ

പൂന്തോട്ടങ്ങൾക്കും, ലോണുകൾക്കുമെല്ലാം വെള്ളം നനയ്ക്കാമെങ്കിലും വാട്ടർ ക്യാനുകളോ ബക്കറ്റുകളോ ഉപയോഗിച്ച് വേണം ഇത് ചെയ്യാൻ. എന്നാൽ ഹോസ് ഉപയോഗിച്ചാണ് ചെടികൾ നനയ്ക്കുന്നതെങ്കിൽ രാവിലെ പത്ത് മണിക്ക് മുൻപും വൈകിട്ട് നാല് മണിക്ക് ശേഷവും മാത്രമേ അനുവാദമുള്ളൂ. അതും നിയന്ത്രിതമായി വെള്ളം പുറത്തേക്ക് വരുന്ന ട്രിഗർ നോസിൽ ഉപയോഗിക്കണം. സാധാരണ ഹോസുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

കൂടാതെ ഡ്രൈവ് വേയും മറ്റും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ വൃത്തിയാക്കാൻ അനുവാദമുള്ളൂ. പ്രഷർ പമ്പുകൾ ഉപയോഗിച്ചോ ട്രിഗ്ഗർ നോസിൽ ഉപയോഗിച്ചോ വേണം ഇവ വൃത്തിയാക്കാൻ.

ഇതിനു പുറമെ വാഹനങ്ങൾ കഴുകുന്നതിനും, നീന്തൽ കുളങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങൾ കഴുകുമ്പോഴും പ്രഷർ പമ്പുകളോ ട്രിഗർ നോസിൽ ഉള്ള ഹോസുകളോ ഉപയോഗിക്കണം എന്നാണ് സിഡ്നി വാട്ടർ നൽകുന്ന നിർദ്ദേശം. സാധാരണ ഹോസുകൾ ഉപയോഗിക്കുകയോ ജലം പാഴാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. 

സമാനമായ രീതിയിൽ തന്നെ വേണം വേസ്റ്റ് ബിന്നുകളും മറ്റും വൃത്തിയാക്കാൻ. 
Sydney water restrictions
লেভেল টু পানি ব্যবহার-বিধির আওতায় লোকেরা তাদের বাগানে পানি দেওয়ার জন্য অনুমোদিত সময়ের মধ্যে কিংবা বালতি ব্যবহার করতে পারে Source: sydneywater
Sydney water restrictions
Source: sydneywater
Sydney water restrictions
Source: sydneywater

ജലം പാഴാക്കിയാൽ കഠിന പിഴ

ഈ നിയന്ത്രങ്ങൾ പാലിക്കാത്തവരിൽ നിന്നും കഠിന പിഴയാണ് സർക്കാർ ഈടാക്കുന്നത്. ജലം  പാഴാക്കുന്ന വ്യക്തികൾക്ക് 220 ഡോളറും വാണിജ്യ സ്ഥാപനങ്ങൾക്ക് 550 ഡോളറുമാണ് പിഴ. 

പിഴ ഈടാക്കാനുള്ള തീരുമാനമുണ്ടെങ്കിലും ആദ്യത്തെ മൂന്ന് മാസം വരെ പിഴ ഈടാക്കില്ല. സെപ്റ്റംബർ ഒന്ന് മുതൽ മാത്രമേ പിഴ ഈടാക്കി തുടങ്ങുകയുള്ളു.

ഇവയ്ക്ക് നിയന്ത്രണങ്ങൾ ഇല്ല

  • Recycled water (supplied in some parts of Sydney through purple pipes)
  • Greywater (water from sinks, showers, washing machines etc)
  • Rainwater (as long as the tank/dam isn't topped up from, or switched to, the drinking water supply)
  • Bore water
  • River water (you need to have a licence) 

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 

 

 


Share

Published

Updated

By Salvi Manish

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
സിഡ്‌നിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം; പാഴാക്കുന്നവര്‍ക്ക് കടുത്ത പിഴ | SBS Malayalam