ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ നിശ്ചയിച്ചതിലും നേരത്തെ; മാർച്ച് ആദ്യം മുതൽ വിതരണം ചെയ്യും

ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ മാർച്ച് ആദ്യം മുതൽ നൽകി തുടങ്ങാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുമാകും ആദ്യം വാക്സിൻ നൽകുന്നത്.

Prime Minister Scott Morrison meets with team member Gaby Atencio during a visit to AstraZeneca laboratories in Macquarie Park, Sydney on 19 August, 2020.

Prime Minister Scott Morrison meets with team member Gaby Atencio during a visit to AstraZeneca laboratories in Macquarie Park, Sydney on 19 August, 2020. Source: AAP

Highlights

  • ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ മാർച്ച് ആദ്യവാരം മുതൽ നൽകും
  • ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുമാകും ആദ്യം നൽകുക
  • ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻ‌ടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാകും ആദ്യം നല്കി തുടങ്ങുക

രാജ്യത്ത് കൊവിഡ്-19 പ്രതിരോധ വാക്സിൻ മാർച്ച് അവസാനത്തോടെ വാക്സിൻ നല്കി തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റ സമയക്രമത്തിലാണ് സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

വാക്സിൻ മാർച്ച് ആദ്യം മുതൽ രാജ്യത്ത് നൽകി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള പദ്ധതിയുടെ രൂപരേഖ ഫെഡറൽ സർക്കാർ പുറത്തുവിട്ടു.

ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുമാകും ആദ്യം വാക്സിൻ നൽകി തുടങ്ങുക.

മാർച്ച് അവസാനവാരത്തോടെ വാക്സിൻ നൽകി തുടങ്ങാനായിരുന്നു നേരത്തെ ലഭിച്ച വിദഗ്ധ  ഉപദേശമെന്നും എന്നാൽ ഇപ്പോൾ അത് നേരത്തെയാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻ‌ടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാകും ആദ്യം നല്കി തുടങ്ങുക.

ആരോഗ്യ പ്രവർത്തകർ, ക്വാറന്റൈൻ ജീവനക്കാർ, ബോർഡർ മാനേജ്മെന്റ് എന്നിവർക്കാകും മുൻഗണനയെന്നും ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

കെയർ ഹോമുകളിലുള്ള പ്രായമായരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഓസ്ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിട്രേഷൻറെ അനുമതിക്ക് ശേഷമാകും തീരുമാനമെടുക്കുക.

കൂടുതൽ വാക്സിനുകൾ ഓസ്ട്രേലിയയിലേക്ക്

ഫൈസർ-ബയോഎൻടെ‌ക് വാക്സിന്റ 10 മില്യൺ ഡോസാണ് ഓസ്ട്രേലിയ ഓർഡർ ചെയ്തിരിക്കുന്നത്. ഇത് ആഴ്ചയിൽ എൺപതിനായിരം ഡോസ് വീതം ഈ മാസം അവസാനത്തോടെ രാജ്യത്ത് എത്തി തുടങ്ങും.

ആസ്ട്രസെനക്കും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത മറ്റൊരു വാക്സിനും മാർച്ച് മാസം അവസാനത്തോടെ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓസ്ട്രേലിയയിൽ വിതരണം ചെയ്യാൻ ഉദ്ദശിക്കുന്ന രണ്ടു കൊവിഡ് പ്രതിരോധ മരുന്നുകളും നിലവിൽ മറ്റു രാജ്യങ്ങളിൽ വിതരണം ആരംഭിച്ചവയാണ്.

ഫൈസർ വാക്സിൻ ആദ്യം ലഭ്യമാകുമെങ്കിലും, ഇത് അസ്ട്രാസെനെക്ക വാക്സിനേക്കാൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന വെല്ലുവിളി നിലനിൽക്കുന്നുണ്ട്. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നതാണ് പ്രധാന പോരായ്മ.

അതേ സമയം അസ്ട്രാസെനെക്ക വാക്സിൻ  റഫ്രിജറേറ്ററിൽ സൂക്ഷിക്കാം എന്നത് ഓസ്ട്രേലിയൻ സാഹചര്യത്തിൽ നേട്ടമായി കരുതുന്നു.

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും  

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now